Monday, July 11, 2011

പ്രവാസിയുടെ സങ്കടം



പറഞ്ഞു വരുന്നത് പെണ്ണ് ഒരു കെട്ടുന്ന കാര്യമാണ് .....
പെണ്ണ് കെട്ടാതിരുന്നത്‌ ഒരു മണ്ടത്തരം അണോടെയ് ......ഹേ അല്ലെ അല്ല ..!!

പെണ്ണ് കേട്ടിയവന്മാര്‍ ഒളിഞ്ഞും തെളിഞ്ഞും അതിന്‍റെ തലവേദനകള്‍ എണ്ണി പറയുന്നത് കേള്‍ക്കുമ്പോള്‍ പെണ്ണ് കെട്ടാത്തത് തന്നെ സുഖം എന്ന് തോന്നാറുണ്ട് .അല്ല , പുലി വാല് പിടിച്ചവന്മാര്‍ തന്നെ ഇത് സമ്മതിക്കുന്നുമുണ്ട്‌ ; ഭാര്യമാര്‍ കേള്‍ക്കാതെ ആണെന്ന് മാത്രം .( മാതൃകാ കുടുംബജീവിതത്തിനു ഇത്തരം സൈലന്റ് വര്‍ത്തമാനം ആവശ്യം ആണെന്നാണ് ലവന്മാരുടെ ഭാഷ്യം  )

എന്നാലും പെണ്ണ് കെട്ടിയില്ലെങ്കില്‍ ഒരു സുഖം ഉണ്ടോടെയ്....ഇല്ല 
ക്രിസ്റ്റല്‍ ഗ്ലാസിലെ വിസ്കിയില്‍ ഐസ് ഇട്ടു തരാന്‍ ഒരാളുള്ളത് നല്ലതല്ലേ ...കൂട്ടുകാര്‍ പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും എനിക്കും തോന്നാറുണ്ട് ഒരു പെണ്ണ്കെട്ടിയിട്ട് ക്രിസ്റ്റല്‍ ഗ്ലാസ്സും ഒരു കുപ്പി സ്കോച്ചും വാങ്ങണമെന്ന്..


അങ്ങനെ പെണ്ണ് കെട്ടിക്കളയാം എന്ന് തീരുമാനിച്ചപ്പോള്‍ സംഭവം  സിമ്പിള്‍ ആണെന്നാണ് കരുതിയത്‌ ...
സംഭവം കേട്ടതും  വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പിന്നെ എന്റെ സുഹൃത്തുക്കള്‍ക്കും പെരുത്തസന്തോഷം ....--- ഒരുത്തന്റെ തലയില്‍ 'ഇടിത്തീ' വീഴുന്നത് കാണാന്‍ നല്ല ചേലല്ലേ ---

എല്ലാ മാട്രിമോണി സൈറ്റുകളിലും വിളംബരം ചെയ്യാന്‍ പിന്നെ താമസമുണ്ടായില്ല ...
ചാവറ, ബെതലഹേം,എം 4 .....എല്ലാ കായലിലും നെറ്റ് വിരിച്ചു...
ഒന്ന് രണ്ടെണ്ണം മാട്രിമോണി ചൂണ്ടയില്‍  കൊത്തി.....നാട്ടില്‍ വരുമ്പോള്‍ കാണാം എന്നായി ലൈന്‍ ...
ചൂണ്ട ചുരുട്ടി നാട്ടില്‍ ചെല്ലുന്നതും കാത്ത് ഞാന്‍ ഈ മരുഭൂമിയ്ല്‍ സപ്നവും കണ്ടിരുന്നു ...
ഒരു മൂന്നു മാസം .....പക്ഷെ മാസം തികയുന്നേനു മുന്‍പേ ചൂണ്ടയില്‍ കൊത്തിയതിലൊന്ന് ചാടി .
നമ്മുടെ പ്രൊഫഷന്‍ പോരാത്രേ പെണ്ണിന്.........പെണ്ണുങ്ങള്‍ക്കൊന്നും  മെയില്‍ നേഴ്സ്മാരെ വേണ്ട പോലും പ്രത്യേകിച്ച് നേഴ്സ്മാരായ മങ്കമാര്‍ക്ക്...ഒരിക്കല്‍ എന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ  എല്‍ദോ മനം നൊന്ത് എഴുതി "സുഹൃത്തുക്കളെ നേഴ്സ് ആയി ജനിച്ചു പോയി എന്ന തെറ്റ് ചെയ്ത എന്റെ പ്രിയപ്പെട്ട മെയില്‍ നെഴ്സുമാരെ , നിങ്ങള്‍ വിഷമിച്ചിട്ടു കാര്യമില്ല , ഒരു നേഴ്സിനെ തന്നെ വിവാഹം ചെയ്യാം എന്നുള്ള നിങ്ങളുടെ മോഹം ചിലപ്പോളെങ്കിലും അതി മോഹം ആയി പോകും . കാരണം നമ്മുടെ സഹോദരിമാര്‍ക്ക് '' ര്‍ '' ഉള്ളവരെ മാത്രമേ താല്‍പ്പര്യമുള്ളൂ . എന്താണീ ''ര്‍ '' എന്നല്ലേ .ഡോക്ടര്‍ , എന്‍ജിനീയര്‍ , കലക്ടര്‍ എന്നിങ്ങനെ '' ര്‍ '' ഉള്ളവരുടെ നിര നീളുന്നു . കുറ്റം പറയരുതാലോ . എല്ലാവര്ക്കും അവസാനം '' ര്‍ '' ഉള്ള ആള്‍ക്കാരെ തന്നെ കിട്ടുന്നു . അതിങ്ങനെ ഡ്രൈവര്‍ , കണ്ടക്ടര്‍ , ചെക്കര്‍ , എന്നാലും നേഴ്സിനു മാത്രം '' ര്‍ '' ഇല്ലാതായി പോയല്ലോ...".

എന്നെങ്കിലും  പുരുഷ നേഴ്സ്മാര്‍ക്ക് ഒരു നല്ല കാലം വരുമായിരിക്കും.അല്ലെങ്കില്‍ നഴ്സിംഗ് എന്ന സ്വന്തം പ്രൊഫഷന്‍ ഗസറ്റ് വിജ്ഞാപനം നടത്തി ''
നേഴ്സ്സര്‍''എന്ന് ആക്കി മാറ്റേണ്ടി വരും.....
നാട്ടില്‍ ചെന്ന എന്‍റെഅവസ്ഥ ഇനി പറയാം
..

ഏറെ പ്രതീക്ഷകളുമായി നാട്ടില്‍ ചെന്നപ്പോഴോ......?? 
പട പേടിച്ചു പന്തളത്ത് ചെന്നപോലെ ...
''നാട്ടില്  ദുബായ്  പയ്യന്മാര്ക്ക് പെണ്ണില്ല''.. ...
എല്ലാം ഈ നശിച്ച ''സാബത്തിക മാന്ദ്യം'' കൊണ്ടാണ് പോലും .... എന്താണ് ഈ മാന്ദ്യം എന്ന് അറിയാത്തവന്മാര്‍ പോലും ദുബയിക്കാരെ നോക്കുന്ന ഒരു 'നോട്ടം'.ഒരുമാതിരി സോമാലി പിള്ളേരെ നോക്കുന്നപോലെ ....
പിന്നെ വാതോരാതെ '' മാന്ദ്യം,' മാന്ദ്യം'' എന്നുള്ള വര്‍ത്തമാനോം ...(ഗള്‍ഫ്‌ വാര്‍ത്ത‍ കണ്ടു കണ്ട്കിട്ടിയ പൊതു വിജ്ഞാനമാണ്‌ ഈ വിളമ്പുന്നത് ...ഇവന്മാര്‍ക്കൊന്നും നാട്ടിലെ വാര്‍ത്ത‍ കേള്‍ക്കേണ്ട , ഗള്‍ഫ്‌ വാര്‍ത്ത‍ മാത്രം മതി .
യൂറോപ്പിലും അമേരിക്കേലും മാന്ദ്യം വന്നതൊന്നും ലവന്മാര്‍ക്കു തലയില്‍ കേറിയിട്ടില്ല )

എന്ന്‌ വന്നു ....?? എന്തായി ജോലി ഒക്കെ.. ....മറ്റവന്‍ ഒന്നും കൊണ്ടുവന്നില്ലേ ??
പെണ്ണൊക്കെ നോക്കണ്ടേ ??എന്നാ...ഇനി  തിരിച്ച്???" ഒടുക്കത്തെ ചോദ്യം അതാണ് .
നാടുകാരുടെ മുഴുവന്‍ ഇന്റര്‍വ്യൂ  കേള്‍ക്കണം ...
ഇത് കേള്‍ക്കുമ്പോ തോന്നും വരേണ്ടി ഇരുന്നില്ല എന്ന്‌ ...
( വരുന്നത് വരെ എന്തായിരുന്നു സ്നേഹം ....)
അല്ല ഇവന്റെ ഒക്കെ ചിലവിലാണോ നമ്മള് കുബ്ബൂസ് കഴിക്കുന്നേ...

പിന്നെ കണ്ട പെണ്ണുങ്ങളുടെ അഹങ്കാരത്തെക്കുരിച്ചു ഞാന്‍ പറയുന്നില്ല .
മരുന്നിനു പോലും ഒരുത്തിക്കും ഗള്‍ഫ്കാരനെ വേണ്ട ..
(ദുബായ് എന്ന്‌ കേട്ടാല്‍ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുന്ന കല്യാണ പ്രായമായ 
പെണ്ണുങ്ങള്‍  നാട്ടില്‍ ഉണ്ടെന്ന് ഒരു സുഹൃത്ത്‌ വഴി അറിയാന്‍ കഴിഞ്ഞു ..)
എല്ലാര്‍ക്കും യൂറോപ്പ്കാരെ മതി പോലും .....(സ്റ്റുഡന്റ്റ്   വിസ ആയാലും മതി.
അവന്‍റെ ഒക്കെ 'അവിടുത്തെ പണി' എന്താണെന്ന് ഞാന്‍ പറയുന്നില്ല ...
സായിപ്പെന്നു കേട്ടാല്‍ ഇന്നും നാട്ടിലെ പെണ്ണുങ്ങള്‍ 'കവാത്ത്' മറക്കുന്നു....
ലവളുമാര്‍ക്ക് അമേരിക്കയെന്നോ , അയര്‍ലെന്‍റെന്നോ,യൂക്കെയെന്നോ,ന്യൂസീലാന്‍റെന്നോ ,
ഉക്രയിനെന്നോ , കാനഡ യെന്നോ,ഓസ്ട്രിയ എന്നോ  ഒക്കെ ഒന്ന് കേട്ടാല്‍ മതി ..
ജോലി പോലും പ്രശ്നമില്ല ....
എങ്ങനെ എങ്കിലും സ്വന്തം ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ മാറ്റിയാല്‍ മതി ....
കണ്ടല്ലോ എല്ലാത്തിന്റെയും രാജ്യസ്നേഹം .....

പണ്ട് ......അത്തറും , സ്പ്രേയും ,  ഈന്തപ്പഴോം , ടാങ്കും , നിടോയും , കൊയിനും ,ബിസ്ക്കറ്റും 
പിന്നെ അളിയനുള്ള വിസയും നോക്കി ,നോക്കി മുറ്റത്ത്‌ ഇരുന്ന പെണ്ണുങ്ങളാണ്  ...
വന്ന വഴി മറക്കെല്ലേ പെങ്ങളെ....ദെണ്ണം കൊണ്ട് പറഞ്ഞതാ വിട്ടുകള !!

മാന്യമായി ഒരു പെണ്ണിനെ പോറ്റാന്‍ ദുബായിലെ സര്‍ക്കാര്‍ ജോലിക്കാരന് കഴിയും 
എന്ന വിശ്വാസം ഒരു പെണ്ണിനും ഇല്ലെന്നു തോന്നുന്നു...
--------അല്ല നിങ്ങള് പറ "വിശ്വാസം അതല്ലേ എല്ലാം "....------------


ഇനി കാര്യത്തിലേക്ക് കടക്കാം ......

 സുഹൃത്തുക്കളെ ആരെങ്കിലും കല്യാണം കഴിക്കാതെ ദുബയിലോട്ടു  വരാന്‍   നില്‍ക്കുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക .. കല്യാണം കഴിച്ചിട്ട് ഇങ്ങോട്ട് വന്നാ മതി . കാരണം നാട്ടില് ദുബായ്  ചെക്കന് പെണ്ണില്ല . നാട്ടിലുള്ള പെണ് കുട്ടികള്ക്ക് ദുബായ്പ്രവാസിയെ വേണ്ടത്രേ ... ( എങ്ങനെ എങ്കിലും ദുബായില്‍ എത്തിയ പെണ്ണിന്‍റെ അഹങ്കാരം ഞാന്‍ പറയുന്നില്ല ...എല്ലാര്‍ക്കും പൈലറ്റുമാരെ മതി .... ).
പണ്ട് ഒരു ദുബായ്പ യ്യനെ കിട്ടാന്‍ വലിയ പാടായിരുന്നു .. 
ഇന്നോ മത്തി കടപ്പുറത്ത് കിടക്കുന്നത് പോലെയല്ലേ ദുബായ്  ചെക്കന്മാര് ..
ഇപോഴത്തെ പ്രവാസി പെണ്ണ് ചോദിച്ചു ചെന്നാല് പെണ്ണിന്റെ വീട്ടുകാര് ആദ്യം ചോദിക്കുന്നത് 
വൈഫിനെ കൊണ്ട് പോകുമോ എന്നാനെത്രേ( ഇവിടെ ഒറ്റയ്ക്ക് നില്‍ക്കാന്‍  തന്നെ പെടുന്ന പാട് ..)

എന്‍റെ കയ്യില്‍ കുടുംബവിസയും സുഖമായി കഴിയാന്‍ മാന്യമായ ഗവണ്‍മെന്റ് ജോലിയുമുണ്ടെന്നു പറഞ്ഞിട്ടും ഒരു പെണ്ണും അടുക്കുന്നില്ല...എന്ത് ചെയ്യാം...വധി ഒരു പ്രൊഫഷണല്‍ 
നേഴ്സ്  ആയി സമൂഹത്തെ സഹായിക്കാന്‍ ഇറങ്ങിയത് ഇത്ര വല്യ അപരാധമാണോ?? ഇതു ജോലിയെക്കാളും മഹനീയവും ധീരതയുള്ളതുമായ ജോലിയല്ലേ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ചെയ്യുന്ന ജോലി.ആണെന്ന് തന്നെയാണ് എന്‍റെ വിശ്വാസം.പഠിച്ച കാലത്ത് ഒരു പെണ്ണിനെ കറക്കി എടുത്തു കുരുക്കി കെട്ടാന്‍ തോന്നാതിരുന്നത് ബുദ്ധിമോശം ആയിപ്പോയന്നെന്നാണ് ഇന്ന് എന്‍റെ ഗുരുനാഥന്മാര്‍തന്നെ ചോദിക്കുന്നത്...അന്ന് മാന്യനായി ജീവിച്ച എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല...എന്‍റെ പിഴ ..എന്‍റെ പിഴ ....എന്‍റെ വലിയ പിഴ....!!
ഇങ്ങനെ പോയാല് പ്രവാസികള് പെണ്ണ് കെട്ടാതെ ജീവിതം തീര്ക്കേണ്ടി വരുമോ എന്റെ സുഹൃത്തുക്കളെ?. എനിക്കത് ആലോചിക്കാനേ വയ്യേ .......!!!!



ഇതൊന്നും  പോരാഞ്ഞിട്ട് പ്രവാസകാര്യ മന്ത്രാലയത്തിന്‍റെ ഇരുട്ടടി. ഗവണ്മെന്റിന്‍റെ വക ആയതു കൊണ്ട് പണി കിട്ടിയപ്പം അത് "എട്ടിന്‍റെ  പണി  ". "ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ ...""വയറിളക്കം  പിടിച്ചവന്‍റെ അണ്ടര്‍ വെയര്‍ വള്ളിക്ക്‌ കടുംകെട്ട് വീണതുപോലെ ....."ഒരു പരസ്യം ...... പെണ്ണ് കെട്ടാന്‍ ഗവര്‍ണ്മെന്റ്റ്വക ഇന്‍റെര്‍വ്യൂ.ആരും വിളിച്ചു പോകും "ആണ്ടവാ ".
ഒരു പെണ്ണ് കെട്ടാന്‍ തോന്നിയ നേരത്ത് തന്നെ വേണം പരസ്യം ... ഇവന്മാര്‍ക്കിത് രഹസ്യമായി പറഞ്ഞാല്‍ പോരെ .ഇവിടെ പ്രവാസിക്ക് എന്തെല്ലാം നീറുന്ന പ്രശ്നങ്ങള്‍ ഉണ്ട്....ഒന്ന് കണ്ണ് തുറന്ന് നോക്കിയിട്ടില്ല .ഗള്‍ഫുകാരന്‍റെ കല്യാണ മോഹങ്ങള്‍ മുളയിലെ  നുള്ളാന്‍  ഉത്സാഹം കണ്ടില്ലേ.


കേരളത്തിലെ ഇപ്പോഴത്തെ പെണ്‍ കുട്ടികള്‍ നാട്ടില് ജോലിയുള്ള ചെക്കന്മാരെ മതീ എന്ന് പറഞ്ഞു വാശി പിടിക്കുകയനെത്രെ..തറവാട്ട് മഹിമയില്ലെങ്ങിലും ദുബായ്  ജോലിക്കരനെന്നു കേട്ടാല് സമ്മതം മൂളിയിരുന്ന പെണ്‍കിടാങ്ങളെ കിട്ടാനില്ലാ എന്നാണ് എന്‍റെ ഒരു അടുത്ത സുഹുര്ത്ത് വഴി അറിയാന്‍ കഴിഞ്ഞത് .... ആ പഴയ കാലമൊക്കെ പോയി മക്കളെ ഇനിയെന്ത് വഴി ...
പെണ്ണ് കെട്ടണ്ട അല്ലെ ..? ? എത്ര കാലം പോകും ഇങ്ങനെ ..??
വര്‍ഷത്തില് ഒരിക്കല്‍  പെട്ടിയും തൂക്കി , പശുവിനെ കുത്തി വെക്കാന്‍  വരുന്ന 
മൃഗ ഡോക്റ്ററെ പോലെ വീട്ടില് വരുന്ന പ്രവാസിയെ ഇനി ആര്‍ക്കും വേണ്ടേ.
വീട്ടിലെ അത്യാവിശ്യമായ പല 
ട്ടങ്ങളിലും ഫോണിലൂടെ ബന്ധപ്പെടുന്ന പ്രവാസിയെ പുതിയ 
തലമുറക്ക് സ്വീകരിക്കാന്‍  മടി ....( പുതിയ തലമുറകളെ നിങ്ങള് ഇതിനൊക്കെ അനുഭവിക്കും , ഇവിടുന്ന് അയക്കുന്ന അറബിപ്പണത്തിനു മാത്രം ഇന്നും നല്ല ഡിമാണ്ട് ഉണ്ട്.)
നാട്ടിലാണെങ്കില്‍ ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു ജീവിതം സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാം എന്നാകും അവരൊക്കെ ചിന്തിക്കുന്നത് അല്ലെ ..?( എത്ര കാലം കുടിക്കുമെന്നു നോക്കാല്ലോ ആ കഞ്ഞി.... ) 

പേരിനു മൂന്നാല് പെണ്ണ് കണ്ടിട്ട് ഞാന്‍ തിരിച്ചു ദുഫായിക്ക് കപ്പല് കേറി .അങ്ങനെ അഹങ്കാരം പെണ്ണിന് പാടുണ്ടോ..??? കളി നമ്മളോടാ...??എന്നൊക്കെ സ്വയം ചോദിച്ചും പറഞ്ഞും ഇനി എത്രകാലം കഴിയണനമോ എന്തോ...?
ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് നമ്മ പള്ളീല് പോയിട്ടില്ല പിന്നയാ .. ഈ ഡയലോഗ് ഇനി എത്രനാള്‍ പറയേണ്ടി വരുമോ...ഇവിടെ തിരിച്ചെത്തി  പെണ്ണുകെട്ടി ക്രിസ്റ്റല്‍ ഗ്ലാസ്സും ജോണീ വാക്കറും വാങ്ങാമെന്ന  മോഹം മനസ്സില്‍നിന്നും മായിച്ചു കളഞ്ഞു... , ഇപ്പൊ പെണ്ണ് കെട്ടണം എന്ന തോന്നലേ ഇല്ല ..ജീവിതം സുഖം ,സ്വസ്ഥം ,സുന്ദരം.....!!
" ദുബായ് പഴയ ദുബായി അല്ല .പക്ഷേങ്കില് ജിജോസ് പഴയ ജിജോസ് തന്നെ...


എന്തായാലും പ്രവാസിക്ക് എന്നും സങ്കടങ്ങളെയുള്ളൂ ....
ഇതും കൂടി വരവ് വെക്കാം അല്ലെ .....!!  

7 comments:

  1. @ സന്തോഷ്‌ ഫാന്‍ .....താങ്കളുടെ ഫാനിന്‍റെ കാറ്റ് എന്‍റെ മനസ് തണുപ്പിച്ചു ..പാവം പാവം പ്രവാസി...!

    ReplyDelete
  2. thangalil..oru nalla..ezhuthukaaranundu....but dont worry....not yet time....i mean ur time is very good now as a bachlor...keep looking.....u will find a good girl...

    ReplyDelete
    Replies
    1. @ പ്രിറ്റി മാം...സ്വയം എഴുത്തുന്നതിനേക്കാള്‍ മറ്റുള്ളവരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ആസ്വദിക്കാനാണ് എനിക്ക് താല്‍പ്പര്യം..ചിലര്‍ക്കെങ്കിലും അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഒരു ബ്ലോഗ്‌ അഡ്രെസ്സ് ആവശ്യമായി വന്നപ്പോഴാണ് ഇങ്ങനെ ഒരു കടും കൈ ചെയ്തത്.നര്‍മ്മം ഒരല്‍പം ഭാവന കലര്‍ത്തി സ്വജീവിതത്തിലൂടെ വരച്ചുകാട്ടന്‍ പല നല്ല ബ്ലോഗ്ഗര്‍മാരും കാട്ടിയ ധീരത ഒന്ന് പരീക്ഷിക്കാന്‍ എളിയ ഒരു ശ്രമം നടത്തിയതാണ്.അതാണ് പ്രവാസിയുടെ സങ്കടം അതിനാല്‍ ഈ കുറിപ്പ് എല്ലാ പ്രവാസികള്‍ക്കുമായി സമര്‍പ്പിക്കുന്നു.......സ്വയം ഉരുകുമ്പോഴും മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുന്ന പ്രവാസികള്‍ക്ക് എന്നും സങ്കടങ്ങളെയുള്ളൂ.പുഞ്ചിരിപൊഴിക്കുന്ന മുഖങ്ങള്‍ക്കു പിന്നില്‍ ഇത്തരം നൊമ്പരങ്ങളുണ്ടെന്ന് ആരറിഞ്ഞു.ഇതും കൂടി അക്കൂട്ടത്തില്‍ വരവ് വെക്കാം അല്ലെ.എല്ലാ പ്രവാസികള്‍ക്കുമായി സമര്‍പ്പിക്കുന്നു.......!!

      ബാച്ചിലര്‍ ജീവതം അതിന്‍റെ നല്ല രീതിയില്‍ ആഖോഷിക്കുന്നു...
      എങ്കിലും...
      നഷട്ടപ്പെട്ട വരിയെല്ലിനായി കാത്തിരിക്കാം അല്ലെ....??

      Delete
  3. Replies
    1. @ ശരത് ലാല്‍..വെറുതെ അക്രമം എന്ന് പറയാതെ...
      കലാപം എന്നോ യുദ്ധം എന്നോ വിപ്ലവം എന്നോ ഒക്കെ പറയൂ..
      ഒരു വൈയിറ്റ് വരട്ടെ...!!

      Delete
  4. അളിയാ ഹിമാലയത്തില്‍ സന്യസിക്കാന്‍ പോരുന്നോ എന്‍റെ കൂടെ ,,,നമുക്ക് കഞ്ചാവ് ഒക്കെ വലിച്ചു ഇങ്ങനെ രസിചിരിക്കാം.....

    ReplyDelete